The Right and Wrong of Vehicle Modification

Thoughts about aspects of vehicle modification in India.

ഞാൻ ഒരു തവണ മോട്ടോർ വെഹിക്കിൾ ആക്ട് മൊത്തം ഇരുന്നു വായിച്ചതാണ്. ഒരു സ്ക്രൂ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ, വാഹനത്തിന് വ്യത്യാസം വന്നതായി നിയമപരമായി കണക്കാക്കാം. എല്ലാ വാഹനങ്ങളും ഡിസൈൻ ചെയ്യുന്നത് MV ആക്ട് പ്രകാരം ആണ്. ഓരോ ഡിസൈനും അത് പ്രകാരമാണ് എന്ന് സർട്ടിഫൈ ചെയ്തിട്ടാണ് റോഡിൽ ഇറങ്ങുന്നത്. കമ്പനി കൂടെ തരുന്നതല്ലാതെ മറ്റൊന്നും ആ വാഹനത്തിൽ ഉപയോഗിക്കാൻ കഴിയില്ല.

മറ്റൊന്നും ഉപയോഗിക്കാൻ പറ്റില്ല എന്ന് പറയുമ്പോൾ, വണ്ടിക്ക് ഒരു സീറ്റ്‌ കവർ പോലും വാങ്ങി ഇടാൻ പറ്റില്ല എന്നല്ല. വാഹനത്തിന്റെ Structural and Functional പാർട്സ് ആണ് അതിൽ വരിക; ഷാസി, എൻജിൻ ഒക്കെ. അവയല്ലാതെയുള്ള എന്ത് മാറ്റവും വരുത്താം. പക്ഷെ എന്തൊക്കെ മാറ്റങ്ങൾ വരുത്താം എന്ന് എവിടെയും വ്യക്തമായി പറയുന്നില്ല.

സത്യത്തിൽ എല്ലാ വാഹങ്ങൾക്കും അവ ഉപയോഗിക്കുന്ന രീതി അനുസരിച്ച് ചില Utility Modifications വരുത്താവുന്നതാണ്/വരുത്തേണ്ടതാണ്. ഇത് ആർക്കും അപകടം ഉണ്ടാക്കുന്ന തരത്തിലുള്ളവയായിരിക്കരുത്. നിർഭാഗ്യവാശാൽ അത്തരം മാറ്റങ്ങളും നിലവിൽ ഉള്ള നിയമം അനുസരിച്ച് കുറ്റകരമാണ്.

പിന്നെ സർക്കാരിനും പോലീസിനും നാട്ടിൽ നാട്ടിൽ ഉള്ള എല്ലാവരും ചെയ്യുന്ന മോഡിഫിക്കേഷൻസും നോക്കി ഇരിക്കാൻ പറ്റില്ല. It’s not practical. കണ്മുന്നിൽ വന്നു പെടുന്നവരെ പിടിക്കുക എന്നതാണ് നിലവിലെ രീതി. ബാക്കി ഉള്ളവർക്കെതിരെ കണ്ണടക്കാതെ വഴിയില്ല. മിക്കവാറും ഉദ്യോഗസ്ഥർ ഒരു വാണിംഗ് നൽകാറുണ്ട് മോഡിഫിക്കേഷൻസ് ആദ്യം കാണുമ്പോൾ. അഴിച്ചു മാറ്റണം എന്ന് പറയും. നമ്മൾ തല കുലുക്കി പോകും. അവർക്കും നമുക്കും അറിയാം നമ്മൾ ചെയ്തത് ആർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത മോഡിഫിക്കേഷൻ ആണെന്ന്. അത്കൊണ്ട് അത്ര സീരിയസ് ആയി അവർ അത് എടുക്കില്ല.

പിന്നെ എല്ലാത്തിനും ഒരു പരിധി ഉണ്ട്. ചിലർക്ക് മോഡിഫിക്കേഷൻ എന്നാൽ Utility ക്കും അപ്പുറമാണ്. ABCD എന്ന വണ്ടി വാങ്ങി XYZ പരുവത്തിൽ ആക്കി കളയും ചിലർ. ഇത്തരത്തിൽ ഒരു ന്യായീകരണവും ഇല്ലാത്ത രീതിയിൽ മോഡിഫൈ ചെയ്യുന്നവർ ആണ് പ്രശ്നം. അവർ ചെയ്യുന്ന മാറ്റങ്ങൾ ആർക്കും അപകടം ഉണ്ടാക്കുന്നതല്ല എന്ന് പരിശോധിക്കാൻ ഇവിടെ ഒരു സംവിധാനവും ഇല്ല.
അത് കൊണ്ട് തന്നെ തോന്നിയപോലെ ഒക്കെ മോഡിഫിക്കേഷൻ ചെയ്ത് പോലീസിന്റെ കണ്ണ്‌ വെട്ടിച്ച് പിടിക്കപ്പെടുന്നത് വരെ ചിലർ വണ്ടി കൊണ്ട് നടക്കും. അത്തരത്തിൽ ഒരു വാഹനം ആണ് ഈ “ഇ ബുൾജറ്റ്”എന്നാണ് മനസിലാക്കുന്നത്.

യഥാർത്ഥത്തിൽ നമുക്ക് വേണ്ടത് പരിഷ്കരിച്ച റോഡ്-വാഹന നിയമങ്ങളും, വാഹനങ്ങളിൽ Utility Modifications നിയമപരമായി ചെയ്യുന്നതിനും, അത് പരിശോധിക്കാനും ഉള്ള സംവിധാനവുമാണ്. അത് ഉണ്ടാകുന്നത് വരെ ജനങ്ങളും MVD ഉം തമ്മിലുള്ള ഈ പിടിവലി നടന്നുകൊണ്ടേയിരിക്കും. ഇതൊക്കെ ആരോട് പറയാൻ.. ഫൈൻ പേടിച്ച് ഹെൽമെറ്റ്‌ വെക്കുന്ന നാട്ടുകാരാണ് ഇവിടെ ഉള്ളത്.. നാട്ടുകാരെക്കാൾ മെച്ചമായ നിയമവും, സർക്കാരും, പോലീസും വേണം എന്ന് പറഞ്ഞാൽ ഇത്തിരി കൂടുതൽ ആണ്..

പിന്നെ അങ്ങ് കത്തിക്കും എന്ന് പറഞ്ഞവന്മാരുടെ സൂക്കേട് വേറെ ആണ്. നല്ല അടി കൊടുത്താൽ മാറും.. 😂 കുട്ടികളാണെങ്കിൽ നല്ല അടി കൊടുക്കണം. ഒരു 10% കുട്ടികളെ ഉള്ളൂ സ്വാഭാവികമായി ശാന്ത സ്വഭാവക്കാർ. ബാക്കി 90% കുരിപ്പുകളും കുരുത്തക്കേട് കാണിക്കും. അത് സത്യത്തിൽ തെറ്റല്ല. കുട്ടികളുടെ ജിജ്ഞാസ ആണ് വികൃതി കാണിക്കുന്നതിന് കാരണം. വികൃതി കാണിക്കാൻ അവർക്ക് സ്വാതന്ത്ര്യവും കൊടുക്കണം. എന്ന് കരുതി തല്ലിക്കൊല്ലരുത്. ഓരോ തവണ ചെറിയ ശിക്ഷ കിട്ടുമ്പോൾ, തെറ്റും ശരിയും എന്താണെന്ന് അവർക്ക് മനസിലാക്കാൻ കഴിയും. അതായിരിക്കണം ലക്ഷ്യം.

അല്ലാതെ സ്മാർട്ഫോൺ എടുത്ത് കയ്യിൽ കൊടുത്തിട്ടു “എന്റെ മകൻ/മകൾ മുടുക്കനാണ്” എന്നും പറഞ്ഞ് ഇരിക്കരുത്. അങ്ങനെ ചെയ്‌താൽ ലെവന്മാർ തീവെക്കും, തൂങ്ങികളയും എന്നൊക്കെ അങ്ങ് പറഞ്ഞ് കളയും. ശ്രദ്ധിച്ചില്ലെങ്കിൽ, അവരെ തിരുത്തിയില്ലെങ്കിൽ അവർ ഒക്കെ ഭാവിയിൽ അങ്ങനെ ചെയ്യുക തന്നെ ചെയ്യും. അതിന് കാരണം നമ്മളായിരിക്കും.

പണ്ട് അമ്മ എന്നെ അടിച്ചു എന്നും പറഞ്ഞ്, കത്തെഴുതി വെച്ച് ആത്മഹത്യ ചെയ്യാൻ പ്ലാൻ ഇട്ട ലെ ഞാൻ 😅 കത്ത് കയ്യോടെ പൊക്കി. അത് കൊണ്ട് ഇവിടെയിരുന്നു ഇങ്ങനെ ടൈപ്പ് ചെയ്യാൻ പറ്റുന്നു.. 😂

Share your love
Default image
Vishnu Mohanan

Leave a Reply

This site is protected by reCAPTCHA and the Google Privacy Policy and Terms of Service apply.